Saturday, March 10, 2012

(72-1) > (69-1); ഒരു കച്ചവടക്കണക്ക്...

കര്‍ണാടകയില്‍ നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന BJP ഭരണം നിലനിര്‍ത്താന്‍ യദ്യുരപ്പയുടെ നേതൃത്വത്തില്‍, റെഡി സഹോദരന്മാരുടെ പണം ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയാണ്  'OPERATION LOTUS' (ഓപ്പറേഷന്‍ താമര). പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും MLA മാരെ ചാക്കിട്ട് പിടിച്ച് അവരെ രാജി വെപ്പിക്കുകയും പിന്നീട് BJP സ്ഥാനാര്‍ഥികളായി മത്സരിപ്പിക്കുന്ന മനോഹരമായ സംവിധാനം!!! ജനാധിപത്യത്തെ ഹീനമായി കശാപ്പ് ചെയ്യുന്ന BJP യുടെ തിരക്കഥയുടെ ഒരു പുനരാവിഷ്കാരമാണ് ഇവിടെ കോണ്ഗ്രസും UDF ഉം ശെല്‍വരാജിന്റെ രാജിയിലൂടെ നടപ്പാക്കിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്ഗ്രസ് തന്നെ തുടക്കം കുറിച്ച 'ആയാറാം ഗയാറാം' രാഷ്ട്രീയത്തിനെ മറ്റൊരു രൂപം...
കേവലം 5 ദിവസങ്ങള്‍ക്കുള്ളില്‍ 25 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് ഒരു പ്രതിപക്ഷ MLA യുടെ മണ്ഡലത്തില്‍ നേരിട്ടിടപെട്ട് ഭരണാനുമതി നല്‍കി സ്വന്തം പാര്‍ട്ടിക്കാരെ പോലും അമ്പരപ്പിച്ചു നമ്മുടെ മുഖ്യമന്ത്രി. ഉപതെരഞ്ഞെടുപ്പ് ഉറപ്പായ നെയ്യാറ്റിന്‍കരയില്‍ മുന്‍ MLA എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ??? പിറവത്ത് പരാജയം ഉറപ്പിച്ച UDF ഭരണം സുഗമമാക്കാന്‍ കളിച്ച വൃത്തികെട്ട രാഷ്ട്രീയ കുതിരക്കച്ചവടതിനും, തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെയും ജനങ്ങളെയും ഒറ്റിക്കൊടുത്ത ശെല്‍വരാജിന്റെ വര്‍ഗവന്ചനയ്ക്കും പ്രബുദ്ധരായ കേരള ജനത ഒരിക്കലും മാപ്പ് നല്‍കില്ല!!!